ഇഡ്ഡലി

>> Tuesday, December 8, 2009

ആവശ്യമുള്ള സാധനങ്ങള്‍
          പച്ചരി           -              1 ഗ്ലാസ് 
          ഉഴുന്ന്‍ പരിപ്പ് -           3/4 ഗ്ലാസ് 
          ചോറ്            -           1/4 ഗ്ലാസ്
          ഉപ്പ്               -           ആവശ്യത്തിന് 
തയ്യാറാക്കേണ്ട വിധം

          ഉഴുന്നും പച്ചരിയും വേറെ വേറെ കുതിര്‍ക്കാന്‍ വെള്ളത്തില്‍ ഇടുക. 4-5 മണിക്കൂറിനു ശേഷം ഉഴുന്ന് മിക്സിയില്‍ നന്നായി അരക്കുക. ഉഴുന്ന് കിടന്ന വെള്ളം തന്നെ ആവശ്യത്തിനു ഒഴിച്ച് അരക്കുന്നതാണ് നല്ലത്. ഉഴുന്ന് മുഴുവനായി അരഞ്ഞതിനു ശേഷം പാത്രത്തിലേക്ക് മാറ്റുക. അരി ആവശ്യത്തിനു വെള്ളം ഒഴിച്ചു അരക്കുക. ചോറ് ചേര്‍ത്ത് വീണ്ടും അരക്കുക. അരഞ്ഞതിനു ശേഷം അരച്ച ഉഴുന്നിലേക്ക് ചേര്‍ക്കുക. നന്നായി ഉപ്പിട്ടിളക്കുക. പിറ്റേ ദിവസം എടുത്തു ഇഡ്ഡലി കുട്ടകത്തില്‍ കാല്‍ ഭാഗം വെള്ളമോഴിച്ച്ചു അടുപ്പത്തു വെച്ചു  ഇഡ്ഡലി കോരിയോഴിച്ച്ചു 20 മിനിറ്റ് നേരം കഴിഞ്ഞു തണുത്തതിനു ശേഷം ഇളക്കി ഉപയോഗിക്കാം.
പൊടിക്കൈ : ചോറ് അരക്കുന്നത്തു ഇഡ്ഡലിക്ക് കൂടുതല്‍ മൃദുത്വം നല്‍കാന്‍ ഉപകരിക്കും.

0 അഭിപ്രായം:

Post a Comment

About This Blog

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP