തീയല്

>> Wednesday, December 9, 2009


ആവശ്യമുള്ള സാധനങ്ങള്‍ 
ഉരുളക്കിഴങ്ങ്                   -2 എണ്ണം 
മുരിങ്ങക്ക                         -3 എണ്ണം 
തക്കാളി                           -2 എണ്ണം 
തേങ്ങ                              -ഒരു  മുറി 
ചുവന്നുള്ളി/കൊച്ച്ചുള്ളി    -1/2 കപ്പു 
പച്ചമുളക്                         -4 എണ്ണം 
പെരുംജീരകം                  -1 ടീസ്പൂണ്‍  

മുളകുപൊടി                     -2 ടേബിള്‍സ്പൂണ്‍ 
മല്ലിപ്പൊടി                       -2 ടേബിള്‍സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി                 -1 ടീസ്പൂണ്‍

വെളിച്ചെണ്ണ                    -2 ടേബിള്‍സ്പൂണ്‍ 
കറിവേപ്പില                     -ആവശ്യത്തിന് 
ഉപ്പു                                 -ആവശ്യത്തിന് 
വെള്ളം                           -ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം 

ഒന്നാമത്തെ ഘട്ടം  

ഒരു മുറി തേങ്ങ ചിരകി ചട്ടിയില്‍(ഇരുമ്പോ അലുമിനിയമോ)വറുക്കുക. ഇതിനൊപ്പം പെരുംജീരകം ഇടുക.  ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി എന്നിവ ഇട്ടു ചൂടാക്കി വാങ്ങി വെക്കുക. ഇത് മിക്സിയില്‍/ കല്ലില്‍ നന്നായി അരക്കുക.
രണ്ടാമത്തെ ഘട്ടം
ചുവന്നുള്ളി നീളത്തില്‍ അറിയുക. കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിയുക. മുരിങ്ങിക്കാ ഒരു ചെറുവിരല്‍ നീളത്തില്‍ അരിഞ്ഞ് നടുവേ കീറിയിടുക. പച്ചമുളക് നീളത്തില്‍ കീറുക. ഇത്രയും കൂടി ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു വഴറ്റുക.വഴറ്റിയതിനു ശേഷം ഉപ്പു, മഞ്ഞള്‍പ്പൊടി, വെള്ളം ആവശ്യത്തിന് ചേര്‍ത്തു വേവുന്നതിനായി 15 മിനിട്ടോളം അടച്ചുവെക്കുക. വെന്തു കഴിയുമ്പോള്‍ തക്കാളി നീളത്തില്‍ അരിഞ്ഞ് ഇതിലിടുക.

മൂന്നാമത്തെ ഘട്ടം 
ഒന്നാമത്തെ ഘട്ടത്തില്‍ അരച്ചു വെച്ച മിശ്രിതം വഴറ്റി വേവിച്ച്ചതിന്റെ കൂടെ ചേര്‍ത്തിളക്കുക.10 മിനിട്ടോളം  കഴിഞ്ഞു തിളച്ചതിനു ശേഷം കറിവേപ്പില ഇട്ടു വാങ്ങി വെക്കുക .
പൊടിക്കൈ : വെളിച്ചെണ്ണ ചേര്‍ത്തു വഴട്ടുന്നത് സ്വാദ് കൂട്ടും 
കറിവേപ്പില ചെറുതായി ചതച്ചിട്ടാല്‍ സ്വാദും മണവും കൂടും.

0 അഭിപ്രായം:

Post a Comment

About This Blog

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP