സ്പെഷ്യല് ഉപ്പ്മാവ് (special uppumaavu)

>> Sunday, January 3, 2010

ആവശ്യമുള്ള സാധനങ്ങള്‍
റവ- അര കിലോ
ക്യാരറ്റ് - 1 എണ്ണം
ബീന്‍സ് - 3 എണ്ണം
ഉഴുന്നുപരിപ്പ് - 1 പിടി/കൈ
തേങ്ങ- അര മുറി
ചെറിയ ഉള്ളി- 6 എണ്ണം
കിസ്മിസ്- 5 എണ്ണം
അണ്ടിപ്പരിപ്പ്- 10 എണ്ണം നുറുക്കിയത്
ഇഞ്ചി- 1 കഷണം
പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില- 1 കതിര്‍
ഉപ്പു- ആവശ്യത്തിനു
വെള്ളം- 1 കപ്പ്‌
തയ്യാറാക്കുന്ന വിധം
ഒന്നാം ഘട്ടം
ക്യാരറ്റ്, ബീന്‍സ്, ഉള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് വെക്കുക. തേങ്ങ ചിരകി വെക്കുക.
രണ്ടാം ഘട്ടം
വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ചു അടുപ്പത്തു വെച്ചു ചൂടാകുമ്പോള്‍ ഉഴുന്ന് പരിപ്പിട്ട് മൂപ്പിക്കുക. അതിനു ശേഷം ഒന്നാമത്തെ ഘട്ടത്തില്‍ അരിഞ്ഞ് വെച്ച ക്യാരറ്റ്, ബീന്‍സ്, ഉള്ളി, ഇഞ്ചി മുതലായവ ഇതിലേക്കിട്ട് മൂപ്പിക്കുക.അതിനു ശേഷം കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിടുക.
മൂന്നാം ഘട്ടം
ചീനച്ചട്ടിയിലെ മിശ്രിതങ്ങള്‍ മൂത്ത് കഴിയുമ്പോള്‍ 1 കപ്പ്‌ വെള്ളം  അതിലൊഴിച്ച് ഉപ്പു, പഞ്ചസാര എന്നിവയിട്ട് ഇളക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ റവ ഇട്ടു ഇളക്കുക. ആവശ്യത്തിനു നനയുന്നതിനായി വെള്ളമൊഴിക്കാം. പിന്നെ തേങ്ങയും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.

Read more...

About This Blog

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP