അവിയല്

>> Sunday, December 20, 2009

ആവശ്യമുള്ള സാധനങ്ങള്‍
ചേന -200 ഗ്രാം
വെള്ളരിക്ക -200 ഗ്രാം
മത്തങ്ങ -150 ഗ്രാം
ഉരുളക്കിഴങ്ങ് -2 എണ്ണം
കാരറ്റ് -2 എണ്ണം
മുരിങ്ങക്ക -2 എണ്ണം
തക്കാളി -2 എണ്ണം
പച്ചമുളക് -3 എണ്ണം
സവാള -1 എണ്ണം
വാഴക്ക -1 എണ്ണം
ചുവന്നുള്ളി / കൊച്ചുള്ളി -10 എണ്ണം
തേങ്ങ -1/2 മുറി
ജീരകം -1 നുള്ള്
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കറിവേപ്പില -2 കതിര്‍
ഉപ്പു - പാകത്തിന്
വെള്ളം -1 കപ്പു
തയ്യാറാക്കുന്ന  വിധം
ഒന്നാമത്തെ  ഘട്ടം
തേങ്ങ ചിരകി ജീരകം, കൊച്ച്ചുള്ളി എന്നിവ ചെര്ത്തരക്കുക.
രണ്ടാമത്തെ ഘട്ടം
തക്കാളി ഒഴികെയുള്ള പച്ചക്കറികള്‍ എല്ലാം നീളത്തില്‍ അരിയുക. അതിലേക്കു ഉപ്പു, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വെള്ളം ഒഴിച്ചു വേവിക്കുക. വെന്തു കഴിയുമ്പോള്‍ നീളത്തില്‍ അരിഞ്ഞ തക്കാളി ഇട്ടു വേവിക്കുക.
മൂന്നാമത്തെ ഘട്ടം
ഒന്നാമത്തെ ഘട്ടത്തില്‍ അരച്ച അരപ്പ്/മിശ്രിതം വെന്ത പച്ചക്കറികളില്‍ ചേര്‍ത്തിളക്കി കറിവേപ്പില ഇട്ടു വെളിച്ചെണ്ണ ഒഴിച്ചു വാങ്ങി ഉപയോഗിക്കാം.
പൊടിക്കൈ: തക്കാളി പെട്ടെന്ന് വേവുന്നതിനാല്‍ രണ്ടാമത്തെ ഘട്ടത്തിന് ഒടുവില്‍ ഇടുക.
കറിവേപ്പില ചതച്ചു ഇടുന്നത് സ്വാദും മണവും കൂട്ടും.

0 അഭിപ്രായം:

Post a Comment

About This Blog

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP